ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനം യുഎഇയിലും

0
79

ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതല്‍ ഏഴ് സെക്കന്‍ഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനില്‍ രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 7.37 ന് ഇറാനില്‍ ഭൂചലനം ഉണ്ടായത്.

യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, യുഎഇയിലെ താമസക്കാര്‍ക്ക് പ്രകമ്ബനം അനുഭവപ്പെട്ടെങ്കിലും ആരെയും ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.