സാംസംഗ് F13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; സവിശേഷതകൾ പരിചയപ്പെടാം

0
66

സാംസംഗിന്റെ പുതിയ സ്മാർട്ട്ഫോണായ സാംസംഗ് F13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ചിന്റെ Infinity-V ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Exynos 850 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില 11,999 രൂപ മുതലാണ് ആരംഭിക്കുന്നത്.