മാ.പ്രാ ട്രോളുകൾ വൈറലാകുന്നു

0
1706

മാധ്യമപ്രവർത്തകരെ കളിയാക്കുന്ന ട്രോളുകൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ. ഫേസ്ബുക് ഗ്രൂപ്പുകളും പേജുകളും ഈ ട്രെൻഡ് ഏറ്റെടുത്തിരിക്കുകയാണ്. രാഷ്ട്രീയപാർട്ടികളെപ്പോലെ മാധ്യമ പ്രവർത്തകർക്കും ട്രോൾ ആർമികളുണ്ടാവണമെന്ന വരുൺ രമേശ്‌ എന്ന മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് മാധ്യമ പ്രവർത്തന രംഗത്തെ അനാരോഗ്യ പ്രവണതകൾക്കെതിരെയും വ്യാജ വർത്തകൾക്കെതിരെയുമുള്ള ട്രോളുകൾ വ്യാപകമായി തുടങ്ങിയത്.

 

“മാ.പ്രാ. ട്രോൾ ആർമി” ഗ്രൂപ്പിലാണ് ഇത്തരം ട്രോളുകൾ നിരവധിയായി ഷെയർ ചെയ്യപ്പെടുന്നത്. മാധ്യമ വിമർശന ട്രോളുകൾ അതിരുവിടുന്നെന്ന വരുൺ രമേശിന്റെ പോസ്റ്റും വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടു. ഒരു ഫാക്റ്റ് ചെക്കിങ്ങുമില്ലാതെ തോന്നുന്നത് വിളിച്ചുകൂവി വാർത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങൾ തങ്ങൾക്ക് തിരിച്ചുകിട്ടുന്ന ട്രോളുകളിൽ അസ്വസ്‌ഥരാവുന്നത് എന്തുകൊണ്ടെന്നാണ് ഉയർന്നു വരുന്ന ചോദ്യം. റേറ്റിങ്ങിനുവേണ്ടി യാതൊരു നീതിബോധവുമില്ലാതെ ഏത് കള്ളവാർത്തയും പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ മുഖത്തേറ്റ ഏറ്റവും ഒടുവിലത്തെ അടിയാണ് “മാ.പ്രാ. ട്രോൾ ആർമി”യെന്ന ഈ ഗ്രൂപ്പും ട്രോളുകളും. അനവധി ട്രോളുകളാണ് ഗ്രൂപ്പിൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങൾക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി വ്യാജ വാർത്തകൾ ഉൾപ്പെടെ കെട്ടിച്ചമക്കുന്ന മുഖ്യധാരാ മാധ്യമപ്രവർത്തകർ ഓരോ നിമിഷവും ചോദ്യം ചെയ്യപ്പെടുകയാണ് ഇത്തരം ട്രോളുകളിലൂടെ. സമൂഹമാധ്യമങ്ങൾ വ്യാപകമായ കാലം മുതൽ മുഖ്യധാരാ മാധ്യമങ്ങളിലെ പല വ്യാജ വാർത്തകൾക്കും പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരുകയും ഇതിനു പിന്നിലെ മാധ്യമങ്ങളുടെ വിശ്വാസ്യത ഏറെ കാലമായി ചോദ്യം ചെയ്യപെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അവയ്ക്ക് ക്രിയാത്മകവും സംഘടിതവുമായ ഒരു സ്വഭാവം കൈവരുന്നത്.