ഭാര്യയുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; യുവതി ഗുതുരാവസ്ഥയില്‍

0
67

മണാലി: ഭാര്യയുടെ ആണ്‍സുഹൃത്തിനെ വെടിവെച്ച്‌ കൊന്ന് ഭര്‍ത്താവ് സ്വയം വെടിവെച്ച്‌ മരിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ ഭാര്യ ഗുതുരാവസ്ഥയില്‍ ചികിത്സയിലാണ്. ദാരുണമായ സംഭവം ഹിമാചല്‍ പ്രദേശിലായിരുന്നു നടന്നത്.

യുവാവിന്‍റെ ഭാര്യയും മറ്റൊരു യുവതിയും ചേര്‍ന്ന് മണാലിയിലെ ഷുരുവില്‍ ഹോട്ടല്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവരുടെ ആണ്‍ സുഹൃത്തുക്കളെ ഡിന്നറിന് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസം യുവാവ് ഹോട്ടലില്‍ എത്തിയപ്പോള്‍ ഭാര്യയോടൊപ്പം ഗുഡ്ഗാവ് സ്വദേശിയായ സുഹൃത്തിനെ കാണുകയായിരുന്നു.

ഇതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി. പ്രകോപിതനായ ഇയാള്‍ ഭാര്യക്കും സുഹൃത്തിനും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇയാളും ഗുഡ്ഗാവ് സ്വദേശിയും മരിച്ചതായി കുളു എസ്.പി ഗുരുദേനവ് ശര്‍മ പറഞ്ഞു. ദില്ലി സ്വദേശികളാണ് ദമ്പതികള്‍.