റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിൽ സ്ത്രീ പിടിയിൽ

0
85

കണ്ണൂ‍ര്‍: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതി അറസ്റ്റിൽ.

കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ ഇവ‍ര്‍ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.