കുമളിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ, ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയാകുന്നു

0
59

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ നിന്നും കുമളിയിലെ ജനവാസ മേഖലകളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ ജനങ്ങൾക്ക്‌ ഭീഷണിയാകുന്നു.

വനമേഖലയോട്‌ ചേർന്നുള്ള റോസാപ്പൂക്കണ്ടം, താമരക്കണ്ടം, തേക്കടി ഭാഗങ്ങളിലായാണ്‌ പകൽ സമയത്തും പന്നികൾ കൂട്ടമായെത്തുന്നത്‌. കുഞ്ഞുങ്ങൾ ഉൾപ്പെടെ അൻപതോളം എണ്ണമുള്ള സംഘങ്ങളുമുണ്ട്‌.

ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലെത്തുന്ന കാട്ടു പന്നികൾ വ്യാപകമായി കൃഷിനാശമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.