27ാം വയസില്‍ തൊണ്ടയിലെ ശസ്ത്രക്രിയക്ക് പിന്നാലെ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോരെയുടെ നിര്യാണത്തില്‍ നടുങ്ങി ആരാധകര്‍

0
103

ബ്രസീല്‍: മുന്‍ മിസ് ബ്രസീലിന് 27ാം വയസില്‍ ദാരുണാന്ത്യം. 2018 ലെ മിസ് ബ്രസീല്‍ പട്ടം കരസ്ഥമാക്കിയ ഗ്ലെയ്സി കോരെയ ആണ് മരിച്ചത്. തൊണ്ട രോഗമായ റ്റോണ്‍സില്‍സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയ ആയിരുന്നു. വിശ്രമത്തിലിരിക്കവെ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടാവുകയും ഹൃദയഘാതം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ശസ്ത്രക്രിയയ്‌ക്ക് ശേഷം കഠിന രക്തസ്രാവം മൂലം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏപ്രില്‍ 4ന് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുന്നതിന് രണ്ട് മാസം വരെ കോമയിലുമായിരുന്നു. റിയോ ഡി ജനീറയ്‌ക്ക് സമീപം ജനിച്ച ഗ്ലെയ്സി കോരെയ വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്ത് തുടങ്ങി. നെയില്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് തൊഴില്‍ രംഗത്ത് എത്തിയത്. അതിനു ശേഷമാണ് മിസ് ബ്രസീല്‍ പട്ടം കരസ്ഥമാക്കിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്ള്യൂന്‍സറുമായിരുന്നു.

50,000 ത്തിലധികം ഫോളോവേഴ്സ് പിന്തുടരുന്ന പേജ് വഴി പ്രചോദനത്മകമായ കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. കഷ്ടതകളിലൂടെ ഉയര്‍ന്നു വന്നയാളാണ് കോരെയ എന്ന് പലരും അഭിപ്രായപ്പെടുന്നു. കുറെയധികം പേര്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി അനുശോചനമറിയിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു.