Wednesday
17 December 2025
30.8 C
Kerala
HomeWorldകോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

ഡെന്‍മാര്‍ക്ക്: ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്‍മാര്‍ക്കില്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിലും ശിശുക്കളിലും ഒന്നിച്ച് നടത്തുന്ന വലിയ പഠനമാണ് ഇത്. കോവിഡാനന്തര ലക്ഷണത്തിന്റെ ലോകാരോഗ്യ സംഘടനയുടെ നിര്‍വചനത്തില്‍ പറയുന്ന 23 ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമാണോയെന്നാണ് സര്‍വേയില്‍ അന്വേഷിച്ചത്.

കൊറോണ ബാധിക്കുകയും എന്നാല്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുട്ടികളുടെ സാമ്പിളുകളിലും 0-14 വയസു വരെയുള്ള ഡെന്‍മാര്‍ക്ക് സ്വദേശികളുമായ കുട്ടികളിലുമാണ് ഗവേഷണം നടന്നത്. രണ്ട് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളാണ് കോവിഡാനന്തര ലക്ഷണങ്ങള്‍. ഇവ കുട്ടികളില്‍ പ്രകടമാകുന്നുണ്ടോയെന്നാണ് ഗവേഷകര്‍ പഠനം നടത്തിയത്. 0-3 പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും 4-11 പ്രായക്കാരില്‍ 38 ശതമാനവും 12-14 പ്രായക്കാരില്‍ 46 ശതമാനവും കോവിഡാനന്തര അണുബാധ റിപ്പോര്‍ട്ട് ചെയ്തു. ശിശുക്കളിലും കുട്ടികളിലും കോവിഡിനു ശേഷമുള്ള ലക്ഷണങ്ങളുടെ വ്യാപ്തിയറിയുക എന്നതാണ് ലക്ഷ്യമെന്ന് കോപന്‍ഹെഗന്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുന്‍പ് നടന്ന പഠനങ്ങളില്‍ ഭൂരിഭാഗവും കൗമാരക്കാരിലായിരുന്നെന്നും ലോകത്തെ മറ്റു രാജ്യങ്ങളിലേക്കും പഠനം വിപുലീകരിക്കാനും ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി. 0-3 പ്രായക്കാരില്‍ വയറുവേദന, ചൊറിച്ചില്‍, മനസികാവസ്ഥയിലുള്ള മാറ്റം തുടങ്ങിയവയാണ് പൊതുവായി റിപ്പോര്‍ട്ട് ചെയ്തത്. 4-11 പ്രായക്കാരില്‍ മാനസിക നിലയിലെ മാറ്റം, ഏകാഗ്രത കുറവ്, ചൊറിച്ചില്‍ തുടങ്ങിയവയും 12-14 പ്രായക്കാരില്‍ ക്ഷീണം, ഏകാഗ്രത കുറവ് എന്നിവയുമാണ് സാധാരണയായി കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments