നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ലാദ മോദി കേരളത്തിലെത്തി

0
129

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ലാദ മോദി കേരളത്തിലെത്തി. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണത്തെ തുടര്‍ന്നാണ് കേരളത്തില്‍ എത്തിയതെന്നും കേരളത്തിലെ ഗരം മസാലയെ‍ക്കുറിച്ച്‌ കേട്ടറി‍വുണ്ടെന്നും മോദിയുടെ സഹോദരന്‍ പ്രഹ്ലാദ മോദി പറഞ്ഞു.

ഇത് നാലാം തവണയാണ് പ്രഹ്ലാദ് മോദി കേരളം സന്ദര്‍ശിക്കുന്നത്. മൂന്ന് തവണ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്മിദേവിയുടെ നീധിയാണ് ഈ മണ്ണ്. കാണാന്‍ ഏറെ സുന്ദരമാണെന്നും കേരളീയര്‍ സ്നേഹം ഉള്ളവരാണെന്നും പ്രഹ്ലാദ മോദി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കാര്യത്തിലും ഭരണത്തിലും താന്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തില്‍ എത്തിയ പ്രഹ്ലാദ മോദി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്‌ ചില ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. മോദി പ്രധാന മന്ത്രിയായതിനാല്‍ നിങ്ങള്‍ക്ക് സന്തോഷമല്ലേ എന്നായിരുന്നു പ്രഹ്ലാദ മോദിയുടെ പ്രതികരണം.

പ്രധാനമന്ത്രി എന്ന നിലയിലും ഒരു സഹോദരന്‍ എന്ന നിലയിലും നരേന്ദ്ര മോദിയുമായി നല്ല ബന്ധമാ‍ണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രഹ്ലാദ മോദിയുടെ സുഹൃത്തും മുംബെയിലെ പ്രമുഖ വ്യവസാ‍യിയുമായ കൊല്ലം തേവലക്കര അലക്സാണ്ടര്‍ പ്രിന്‍സ് വൈദ്യന്റെ മകള്‍ പ്രവീണയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് പ്രഹ്ലാദ് മോദി കേരളത്തില്‍ എത്തിയത്. നാളെ രാവിലെ 11 – ന് കൊല്ലം അഷ്ടമുടി റാവിസ് റിസോര്‍ട്ടിലാണ് നിശ്ചയം നടക്കുന്നത്.