ഐസിഐസിഐ ബാങ്ക് രണ്ടാം തവണയും ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ ഉയർത്തി

0
50

മുംബൈ : ആറ്‌ ദിവസത്തിനിടെ രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്. സ്വകാര്യ വായ്പ ദാതാവായ ഐസിഐസിഐ ബാങ്ക് 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഉയർത്തിയത്.

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് 2022 ജൂൺ 22 മുതൽ പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്കുകളാണ് വർധിപ്പിച്ചത്. അഞ്ച് ബേസിസ് പോയിന്റ് വർധനയാണ് വരുത്തിയത്. ഐസിഐസിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയുള്ള നിരക്കുകളിലാണ് വർധന ഉണ്ടായത്.

185 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ഇനി ബാങ്ക് നൽകുന്ന പലിശ നിരക്ക് 4.65 ശതമാനമാണ്. ഇന്നലെ വരെ ഇത് 4.60 ശതമാനമായിരുന്നു.