ഗോൾവല കുലുക്കി മാറ്റ്യോ; ഇവൻ മെസിയുടെ മകൻ

0
66

പാരീസ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ മകൻ മാറ്റ്യോ മെസി നേടിയ തകർപ്പൻ ഗോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ആറു വയസ്സുകാരനായ മാറ്റ്യോ, പി എസ് ജി ജൂനിയർ ടീമിന് വേണ്ടി നേടിയ ഗോളാണ് ലോകശ്രദ്ധ ആകർഷിക്കുന്നത്. എതിർ ടീമിന്റെ പ്രതിരോധ നിരയെ അതിസമർത്ഥമായി വെട്ടിച്ച് മുന്നേറുന്ന മാറ്റ്യോ, അച്ഛന്റെ അതേ മാതൃകയിൽ ഇടം കാൽ ഷോട്ടിലൂടെയാണ് ഗോൾ നേടുന്നത്.

ബാഴ്സലോണ യൂത്ത് അക്കാഡമിയിൽ കാൽപ്പന്തിന്റെ ബാലപാഠങ്ങൾ ആധികാരികമായി അഭ്യസിച്ച മാറ്റ്യോ കഴിഞ്ഞ വർഷമാണ് മെസിക്കൊപ്പം പി എസ് ജിയിൽ എത്തിയത്. മാറ്റ്യോയുടെ മൂത്ത സഹോദരൻ ടിയാഗോയും പി എസ് ജി താരമാണ്.

മെസിയുടെ അതേ ശൈലിയിൽ കളിക്കുന്ന മാറ്റ്യോയുടെ കാലുകളിൽ അർജന്റീനയുടെ ഫുട്ബോൾ ഭാവി കാണുകയാണ് ആരാധക ലോകം. കുഞ്ഞ് മെസിയുടെ വീഡിയോക്ക് മികച്ച പ്രതികരണമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മലയാളി ആരാധകർ ഉൾപ്പെടെ വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.