Wednesday
17 December 2025
30.8 C
Kerala
HomeKeralaകൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വര്‍ധിപ്പിക്കാന്‍ നീക്കം

എറണാകുളം; കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വര്‍ധിപ്പിക്കാന്‍ നീക്കം. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ നിര്‍ദേശം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്‌എന്‍ ജംഗ്ഷന്‍വരെയുളഅള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂരത്തേക്കാണ് ആഡംബര നികുതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ഈ നിര്‍ദേശം നടപ്പിലായാല്‍ വീടിന് നല്‍കേണ്ട ആഡംബര നികുതിയില്‍ 2,500 രൂപയുടെ വര്‍ധനവായിരിക്കും ഉണ്ടാവുക

278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ട നികുതി ഇതോടെ 5,000 രൂപയില്‍ നിന്ന് 7,500 രൂപയാകും. 464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില്‍ ആഡംബര നികുതി. ഇതും വര്‍ധിക്കും. കണയന്നൂര്‍ താലൂക്കില്‍ 21 വില്ലേജുകളിലായി ആഡംബര നികുതി നല്‍കേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജില്‍ 450 വീടുകളും എളംകുളം വില്ലേജില്‍ 675 വീടുകളുമാണുള്ളത്

RELATED ARTICLES

Most Popular

Recent Comments