ഒന്നര മാസം മുന്‍പ് വിവാഹിതയായ യുവതി നാലുമാസം ഗര്‍ഭിണി

0
90

ലക്‌നൗ: ഒന്നര മാസം മുന്‍പ് വിവാഹിതയായ യുവതി നാലുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോട തകര്‍ന്ന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും.

തുടര്‍ന്ന്, ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.
യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം അവര്‍ യുവതിയെ ഭര്‍തൃവീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ ആണ് സംഭവം.

ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. ഗ്രാമത്തിലെ ഒരു ബന്ധു വഴി ഒന്നര മാസം മുമ്ബാണ് അയല്‍ ജില്ലയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
പെണ്‍കുട്ടിയുടെ ഗര്‍ഭധാരണത്തെക്കുറിച്ച്‌ നേരത്തെ അറിയാമായിരുന്നെങ്കിലും സത്യം മറച്ചുവച്ച്‌ പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച്‌ ഭര്‍ത്താവും കുടുംബവും രംഗത്തെത്തി.