സർക്കാർ വകുപ്പുകളിലും തസ്തികകളിലും വിമുക്തഭടന്മാരെ നിയമിക്കുന്നതിൽ വലിയ കുറവെന്ന് കണക്കുകൾ

0
37

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനയിലും (സിഎപിഎഫ്), പ്രതിരോധ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും (പിഎസ്‌യു) അഗ്നിവീർമാർക്ക് 10% സംവരണം കേന്ദ്രം പ്രഖ്യാപിച്ചിരിക്കെ, സർക്കാർ ജോലികളിൽ റിക്രൂട്ട് ചെയ്യപ്പെട്ട വിമുക്തഭടന്മാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് ഔദ്യോഗിക രേഖകൾ കാണിക്കുന്നു. അവർക്കായി സംവരണം ചെയ്ത ഒഴിവുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്.

പ്രതിരോധ മന്ത്രാലയത്തിലെ വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റിൽ (DGR) ലഭ്യമായ ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കിയ (2021 ജൂൺ 30 വരെ) കണക്കുകൾ:

*കേന്ദ്ര സർക്കാർ വകുപ്പുകളിൽ 10% ഗ്രൂപ്പ് സി പോസ്റ്റുകളും 20% ഗ്രൂപ്പ് ഡി പോസ്റ്റുകളും വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ 77 കേന്ദ്ര സർക്കാർ വകുപ്പുകളിൽ 34-ലുമായി ഗ്രൂപ്പ് സിയിലെ മൊത്തം അംഗബലത്തിന്റെ 1.29 ശതമാനവും ഗ്രൂപ്പ് ഡിയിൽ 2.66 ശതമാനവും മാത്രമാണ് അവരെന്നാണ് ഡിജിആർ പങ്കുവച്ച വിവരങ്ങൾ കാണിക്കുന്നത്.

34 കേന്ദ്ര സർക്കാർ വകുപ്പുകളിലെ 10,84,705 ഗ്രൂപ്പ് സി ജീവനക്കാരിൽ 13,976 പേർ മാത്രമാണ് വിമുക്തഭടൻമാർ. ആകെയുള്ള 3,25,265 ഗ്രൂപ്പ് ഡി ജീവനക്കാരിൽ 8,642 പേർ മാത്രമാണ് വിമുക്തഭടന്മാർ.

*CAPF/CPMF (Central Para Military Forces) ലെ അസിസ്റ്റന്റ് കമാൻഡന്റ് തലം വരെയുള്ളവയിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ വിമുക്തഭടന്മാർക്ക് 10% സംവരണമുണ്ട്. പക്ഷേ, 2021 ജൂൺ 30-ലെ CAPF/CPF-കളുടെ മൊത്തത്തിലുള്ള എണ്ണത്തിൽ, വിമുക്തഭടന്മാർ ഗ്രൂപ്പ് C-യിൽ 0.47% മാത്രമാണ് (ആകെ 8,81,397-ൽ 4,146); ഗ്രൂപ്പ് ബിയിൽ 0.87% (61,650 ൽ 539); ഗ്രൂപ്പ് എയിൽ 2.20% (76,681-ൽ 1,687).
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), അസം റൈഫിൾസ് എന്നിവർ ഡിജിആറിന്ന് ഡാറ്റ നൽകിയിട്ടുണ്ട്. എന്നാൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) 2021 മേയ് 15 വരെ റിപ്പോർട്ട് സമർപ്പിച്ചില്ല.

*സെൻട്രൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ, വിമുക്തഭടന്മാരുടെ ക്വാട്ട ഗ്രൂപ്പ് സി തസ്തികകളിൽ 14.5%, ഗ്രൂപ്പ് ഡി തസ്തികകളിൽ 24.5% എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഡിജിആർ അനുസരിച്ച്, 170 CPSU-കളിൽ 94 എണ്ണത്തിലും വിമുക്തഭടന്മാർ 1.15% (മൊത്തം 2,72,848-ൽ 3,138), ഗ്രൂപ്പ് ഡിയിൽ 0.3% (1,34,733-ൽ 404) മാത്രമാണെന്ന് അവർ സമർപ്പിച്ച ഡാറ്റകൾ കാണിക്കുന്നു.

(സിആർപിഎഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), അസം റൈഫിൾസ് എന്നിവർ ഡിജിആറിന്ന് ഡാറ്റ നൽകിയിട്ടുണ്ട്. എന്നാൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) 2021 മേയ് 15 വരെ റിപ്പോർട്ട് സമർപ്പിച്ചില്ല.

*സെൻട്രൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ, വിമുക്തഭടന്മാരുടെ ക്വാട്ട ഗ്രൂപ്പ് സി തസ്തികകളിൽ 14.5%, ഗ്രൂപ്പ് ഡി തസ്തികകളിൽ 24.5% എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഡിജിആർ അനുസരിച്ച്, 170 CPSU-കളിൽ 94 എണ്ണത്തിലും വിമുക്തഭടന്മാർ 1.15% (മൊത്തം 2,72,848-ൽ 3,138), ഗ്രൂപ്പ് ഡിയിൽ 0.3% (1,34,733-ൽ 404) മാത്രമാണെന്ന് അവർ സമർപ്പിച്ച ഡാറ്റകൾ കാണിക്കുന്നു.

*വിമുക്തഭടന്മാർക്കുള്ള സംവരണം ഗ്രൂപ്പ് സിയിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് 14.5 ശതമാനവും ഗ്രൂപ്പ് ഡിയിൽ 24.5 ശതമാനവുമായി നിശ്ചയിച്ചിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, അൽപ്പം ഉയർന്ന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. 13 പിഎസ്ബികളിലായി ഗ്രൂപ്പ് സിയിൽ 9.10% (മൊത്തം 2,71,741 പേരിൽ 24,733), ഗ്രൂപ്പ് ഡിയിൽ 21.34% (ആകെ 1,07,009 പേരിൽ 22,839) വിമുക്തഭടന്മാരാണ്.

വിമുക്തഭടന്മാരുടെ റിക്രൂട്ട്‌മെന്റിലെ കുറവു സംബന്ധിച്ച വിഷയം മുമ്പ് പല യോഗങ്ങളിലും ഉന്നയിച്ചിരുന്നു. മുൻ സൈനികർക്കുള്ള സംവരണ നയം നടപ്പിലാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ നിയോഗിച്ചിട്ടുള്ള മുതിർന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ലെയ്‌സൺ ഓഫീസർമാരും പങ്കെടുത്ത ഏറ്റവും പുതിയ യോഗം ജൂൺ 2 ന് മുൻ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നു.

അംഗീകൃത ESM ഒഴിവുകൾ നികത്തി സർക്കാർ വകുപ്പുകളിൽ ESM (വിമുക്ത ഭടന്മാർ) പ്രാതിനിധ്യം വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് പറഞ്ഞതായി യോഗത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനായി അല്ലെങ്കിൽ റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള റിക്രൂട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കാൻ പോകുന്ന ജോബ് സർക്കുലറുകളിൽ/പരസ്യങ്ങളിൽ ഇഎസ്‌എം ഒഴിവുകൾ കൃത്യമായി പരാമർശിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ LO-കളോട് അഭ്യർത്ഥിക്കുന്നതായി ഡിജി (ആർ) ആവശ്യപ്പെട്ടു.

2021 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, വിമുക്തഭടന്മാരുടെ എണ്ണം 26,39,020 ആണ് – ആർമിയിൽ നിന്ന് 22,93,378, നേവിയിൽ നിന്ന് 1,38,108, എയർഫോഴ്‌സിൽ നിന്ന് 2,07,534 എന്നിങ്ങനെ.