തൃശൂരിൽ കഞ്ചാവ് വിൽപന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് നേരെ ആക്രമണം

0
152

തൃശൂർ: തൃശ്ശൂർ പെരുമ്പിലാവ് പാതാക്കരയിൽ കഞ്ചാവ് വിൽപന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് നേരെ ആക്രമണം. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. 
അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും സമാനമായ രീതിയിൽ കഞ്ചാവ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.