അഗ്നിവീരന്മാരെ ബിജെപി ഓഫീസില്‍ കാവല്‍ക്കാരായി നിയമിക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

0
77

ന്യൂഡല്‍ഹി: അഗ്നിപഥ് സ്‌കീമിലുള്‍പ്പെട്ടവരെക്കുറിച്ച്‌ വിവാദ പ്രസ്‌താവന നടത്തി ബിജെപി നേതാവ്. അഗ്നിവീരന്മാരെ ബിജെപി ഓഫീസില്‍ കാവല്‍ക്കാരായി നിയമിക്കുമെന്നായിരുന്നു ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ കമന്റ്.
എന്നാല്‍ ഇത് വിവാദമായതോടെ കൈലാഷ് തന്റെ പ്രസ്‌താവന തിരുത്തി.

സായുധസേനയില്‍ അച്ചടക്കവും ഉത്തരവ് പാലിക്കുന്നതും വളരെ പ്രധാനമാണ്. 21 വയസില്‍ അഗ്നിവീര്‍ ആകുന്നൊരാള്‍ 25ാം വയസില്‍ സേനയില്‍ നിന്ന് പുറത്തുവരുമ്ബോള്‍ 11 ലക്ഷം രൂപ അയാളുടെ കൈവശമുണ്ടാകും. ആ സമയം നെഞ്ചില്‍ അഭിമാനത്തോടെ അഗ്നിവീര്‍ എന്ന മെഡലോടെയാകും അയാള്‍ പുറത്തിറങ്ങുന്നത്. എനിക്ക് ബിജെപി ഓഫീസിലേക്ക് ആരെയെങ്കിലും കാവല്‍ ജോലിക്കായി നിയമിക്കണമെങ്കില്‍ ഞാന്‍ അവര്‍ക്ക് തന്നെയേ പ്രാതിനിദ്ധ്യം കൊടുക്കൂ. വിജയ്‌വര്‍ഗ്യ പറഞ്ഞു.

എന്നാല്‍ തന്റെ പ്രസ്‌താവന വിവാദമായതോടെ വിജയ്‌വര്‍ഗ്യ ടൂള്‍കിറ്റ് സംഘത്തെ ഇതിന് കുറ്റപ്പെടുത്തി. ‘ടൂള്‍കിറ്റുമായി ബന്ധപ്പെട്ട സംഘം തന്റെ പ്രസ്‌താവന വളച്ചൊടിച്ച്‌ അഗ്നിവീരന്മാരെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്.’ കൈലാഷ് വിജയ്‌വര്‍ഗ്യയുടെ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ പാര്‍ട്ടി നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.