ലോകകേരള സഭ മൂന്നാം സമ്മേളനം 20-22; ഇന്ന് സമാപനം

0
60

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം കുറിക്കും.  മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. 351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയിൽ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവർത്തനങ്ങളും പ്രളയവും യുക്രൈൻ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചർച്ചകൾ.

മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോർട്ട് ഇന്ന് സഭയിൽ സമർപ്പിക്കും. വൈകീട്ട് നാല് മണിക്കാണ് സമാപന സമ്മേളനം.