24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് സാംസങ്

0
56

മുൻനിര ഗാലക്‌സി സ്മാർട്ട്‌ഫോണുകളിൽ 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫർ സാംസങ് ഇന്ത്യ പ്രഖ്യാപിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓഫർ, ഗാലക്‌സി ഇസഡ് ഫോൾഡ്3 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5 ജി, അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എസ് 22 സീരീസ് എന്നി ഫോണുകള്‍ക്ക് ലഭ്യമാണ്. ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇത് ലഭിക്കും.

ഓഫറിന്റെ ഭാഗമായി, ഗാലക്സി S22+, ഗാലക്സി S22 എന്നിവ 3,042 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലും ഗാലക്സി S22 അള്‍ട്ര 4584രൂപ ഇഎംഎയിലും ലഭ്യമാകും. സാംസങ്ങിന്റെ മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകളായ ഗാലക്സി Z ഫോള്‍ഡ് 3 5ജി, ഗാലക്സി ഫ്ലിപ്പ് 3 5ജി എന്നിവയിൽ ഉപഭോക്താക്കൾക്ക് 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

“ഈ ഓഫർ കൂടുതൽ ഉപഭോക്താക്കളെ സാംസങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുഭവിക്കാൻ സഹായിക്കുകയും ഞങ്ങളുടെ മുൻനിര, മടക്കാവുന്ന സ്മാർട്ട്‌ഫോണുകൾക്കായുള്ള പുതിയ ഡിമാൻഡ് അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യും,” സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടറും പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാർ പറഞ്ഞു.