കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യമന്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
164

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിവിധ ഷെല്‍ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന കേസില്‍ മെയ് 31 ന് അറസ്റ്റിലായ മന്ത്രി ജൂൺ 13 വരെ ഇഡി കസ്റ്റഡിയിലായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.