മരണം മുന്നിൽ എത്തിയപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രി, പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലും; ഞാൻ ഒരു സർക്കാർ സംവിധാനങ്ങളുടെ ഉത്പന്നം: റസൂൽ പൂക്കുട്ടി

0
55

തിരുവനന്തപുരം: മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രി. താൻ പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലുമാണ് ലോക കേരള സഭയിൽ വൈകരികമായ പ്രസംഗവുമായി ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി.

താൻ പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലുമാണെന്നും മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ എനിക്ക് മഞ്ഞപിത്തം വന്ന് രോഗം കടുത്തപ്പോൾ എനിക്ക് രക്ഷയായത് ഈ സർക്കാർ ആശുപത്രിയാണ്.

അതുകൊണ്ട്തന്നെ താൻ സർക്കാർ സംവിധാനങ്ങളുടെ ഉത്പന്നമാണെന്നും അതിനോട് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എന്തുകൊണ്ട് സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്താൻ മെനക്കെടുന്നെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റസൂൽ പൂക്കുട്ടി.