രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു

0
85

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു. 12,847 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗബാധ റിപ്പോര്‍ട് ചെയ്‌തത്‌.
കൂടാതെ 14 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,817 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 63,063 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 7,985 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,26,82,697 ആയി ഉയര്‍ന്നു.

പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. കൂടാതെ രാജ്യത്തെ രോഗമുക്‌തി നിരക്ക് നിലവില്‍ 98.65 ശതമാനമാണ്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട് ചെയ്‌തത്‌ കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ്. 4,255 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുകയാണ്.