500 ആവശ്യപ്പെട്ടു; 2500 രൂപ നല്‍കി എംടിഎം മെഷീന്‍; സംഭവം നാഗ്പൂരില്‍

0
56

എടിഎം ഉപയോഗത്തിനിടെ പലപ്പോഴും പലര്‍ക്കും പണി കിട്ടാറുണ്ട്. ആവശ്യമായ തുക കൗണ്ടറില്‍ ഇല്ലാതെ വരിക, 100, 200 നോട്ടുകള്‍ ഉണ്ടാവാതിരിക്കുക, ടെക്‌നിക്കല്‍ ഇഷ്യൂസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ എടിഎം ഉപയോഗത്തിനിടെ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. എന്നാല്‍ ആവശ്യപ്പെട്ട തുകയുടെ അഞ്ചിരട്ടി എടിഎം മെഷീന്‍ തന്നാലോ? കൗതുകവും എന്നാല്‍ ഗൗരവുമുള്ള ഈ സംഭവം നാഗ്പൂരില്‍ നിന്നാണ്.

മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയതാണ് ഒരു യുവാവ്. പാസ് വേഡ് കൊടുത്ത ശേഷം 500 രൂപയാണ് തുകയുടെ സ്ഥാനത്ത് ടൈപ്പ് ചെയ്തത്. എന്നാല്‍ യുവാവിന് കിട്ടിയതാകട്ടെ, അഞ്ച് അഞ്ഞൂറിന്റെ നോട്ടുകള്‍. 2500 രൂപ! സംഭവം മനസിലാകാതെ എന്തുചെയ്യണമെന്നറിയാത്ത ഇയാള്‍ ഇത് വീണ്ടും ആവര്‍ത്തിച്ചു. രണ്ടാമതും 500 ആവശ്യപ്പെട്ടപ്പോള്‍ 2500 രൂപയാണ് യുവാവിന് എംടിഎം മെഷീനില്‍ നിന്ന് കിട്ടിയത്.

നാഗ്പൂര്‍ സിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് ഈ അത്ഭുതങ്ങളെല്ലാം നടന്നത്. സംഗതി പുറത്തായതോടെ കൗണ്ടറിന് പുറത്ത് ആളുകള്‍ തടിച്ചുകൂടി. 500 വേണ്ടവര്‍ക്കെല്ലാം കിട്ടി 2500 രൂപ. ഇതിനിടെ ആരോ പൊലീസിലും ബാങ്കിലും വിവരമറിയിച്ചു. ബാങ്ക് അധികൃതരെത്തി നടപടിയും സ്വീകരിച്ചു. സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

https://twitter.com/BHARATGHANDAT2/status/1537354769664442369?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1537354769664442369%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F06%2F17%2Fnagpur-atm-gives-2500-rupees-instead-of-500.html