14 വയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു; 52കാരനും മകനും അറസ്റ്റിൽ

0
119

ഡൽഹി: 14 വയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത 52 വയസുകാരനും മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതികളാണ് പിടിയിലായത്. 52 വയസുകാരനായ അച്ഛനും 22 വയസുകാരനായ മകനും അറസ്റ്റിലായി.

ഗർഭിണിയായ മകൻ്റെ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായാണ് പെൺകുട്ടിയെ ഉത്തർ പ്രദേശിൽ നിന്ന് കൊണ്ടുവന്നത്. “ഒരു മാസം മുൻപാണ് ഗർഭിണിയായ മരുമകളെ ശുശ്രൂഷിക്കാൻ പെങ്ങളുടെ മകളെ ഉത്തർ പ്രദേശിൽ നിന്ന് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നത്.

എന്നാൽ, വീട്ടിൽ വച്ച് ഇയാളും മകനും ചേർന്ന് പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് കുട്ടി വിവരം അയൽക്കാരെ അറിയിച്ചു. അയൽക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.”- പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.