Saturday
10 January 2026
23.8 C
Kerala
HomeKeralaസംസ്ഥാനത്ത് ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു

സംസ്ഥാനത്ത് ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 3488 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.
എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു (1072). ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേർ ചികിത്സയിലുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 16.32 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 14.15 ആണ്.
രോഗികൾ: തിരുവനന്തപുരം-604, കൊല്ലം-199, പത്തനംതിട്ട-215, ഇടുക്കി-67, കോട്ടയം-381, ആലപ്പുഴ-173, തൃശ്ശൂർ-166, പാലക്കാട്-68, മലപ്പുറം-75, കോഴിക്കോട്-296, വയനാട്-36, കണ്ണൂർ-43, കാസർകോട്-24.

RELATED ARTICLES

Most Popular

Recent Comments