സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

0
86

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. പി.സി.സികളുടെ നേത്യത്വത്തില്‍ ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. ഡല്‍ഹിയിലുള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാഹുല്‍ ഗാന്ധിയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനാല്‍ തുടര്‍ സമര പരിപാടികള്‍ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുപ്പതിലേറെ മണിക്കൂര്‍ ആണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്. നൂറോളം ചോദ്യങ്ങള്‍ ചോദിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി രാഹുല്‍ സഹകരിക്കുന്നില്ല എന്നും മറുപടികള്‍ തൃപ്തികരമല്ല എന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം എ.ഐ.സി.സി ആസ്ഥാനത്തേക്ക് ഡല്‍ഹി പൊലീസ് കടന്നതിനെതിരെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.