മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം;നാടോടി സ്ത്രീ പിടിയിൽ

0
80

പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് നാടോടി സ്ത്രീ എടുത്തു കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടി കൂടി സ്ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യുകയാണ്.
വീടിൻ്റെ സിറ്റ് ഔട്ടിൽ നിന്നാണ് കുട്ടിയെ സ്ത്രീ എടുത്ത് ഓടിയത്. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായപ്പോൾ ഇവർ ഊമയായി അഭിനയിച്ചെങ്കിലും ഈ തട്ടിപ്പും പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലയിടത്തും ഇവർ ഭിക്ഷ തേടി വന്നിരുന്നുവെന്നാണ് സൂചന.