എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്

0
76

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രഖ്യാപിക്കും. ഇത്തവണവയും എസ്‌എസ്‌എല്‍സി, പ്ലസ് ടു 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഇല്ല.

വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണ ഉണ്ടാവില്ല. ഇക്കാര്യംഅറിയിച്ച്‌ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പി ആര്‍ ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫലം പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ പരിശോധിക്കാം. പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാന്‍ കഴിയും. വെബ്‌സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.