മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ചു; നാല് വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

0
63

കുലശേഖരം: മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് വീടിന് അടുത്തുള്ള തോട്ടത്തിൽ ഒളിച്ച നാല് വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ചെത്തി അച്ഛൻ ബഹളം വച്ചതോടെ സുഷ്വികയും മൂത്ത സഹോദരങ്ങളും വീടിന് പുറത്തേക്ക് ഓടി തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കടിച്ചത്. ഒമ്പത് വയസ്സുകാരി ചേച്ചിയും പന്ത്രണ്ട് വയസ്സുകാരനായ ചേട്ടനുമാണ് സുഷ്വികയ്‌ക്കുള്ളത്.

ഇവരുടെ അച്ഛനായ സുരേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്‌ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.