വണ്ണം കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

0
75

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. വണ്ണം കുറയ്ക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം…

ഒന്ന്…

ധാരാളം പോഷകങ്ങളും ധാതുക്കളും സമ്പുഷ്ടമായ ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, കൂടാതെ മറ്റു പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഇലക്കറികൾ സഹായിക്കും.

രണ്ട്…

കലോറി വളരെ കുറവും പോഷകങ്ങൾ നിറഞ്ഞതുമാണ് കുരുമുളക്. വിറ്റാമിവ്‍‌ സി കൂടുതലുള്ള കുരുമളക് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മൂന്ന്…

നാരുകളുടെയും മറ്റ് വിവിധ പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്രോക്കോളി. ‌ഭാരം കുറയ്ക്കാൻ മാത്രമല്ല ക്യാൻസർ സാധ്യത കുറയ്ക്കാനും ബ്രൊക്കോളി ​ഗുണകരമാണ്.

നാല്…

കണ്ണിനു മുകളിലെ കറുപ്പകറ്റാൻ മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.

അഞ്ച്…

പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയും മറ്റ് പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ഒരു വലിയ പഴത്തിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും (223 ഗ്രാം) അടങ്ങിയിട്ടുണ്ട്. അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.