ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
78

ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത് സംബന്ധിച്ച്‌ എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് തൊഴില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. വിവിധ തസ്തികകളില്‍ ധാരാളം ഒഴിവുകള്‍ ഉള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.