Thursday
18 December 2025
22.8 C
Kerala
HomeIndiaമിസ്റ്റർ കബിനി എന്ന ആന ചെരിഞ്ഞു; ചെരിഞ്ഞത് ഏറ്റവും നീളം കൂടിയ കൊമ്പുകളുള്ള കാട്ടാന

മിസ്റ്റർ കബിനി എന്ന ആന ചെരിഞ്ഞു; ചെരിഞ്ഞത് ഏറ്റവും നീളം കൂടിയ കൊമ്പുകളുള്ള കാട്ടാന

ഏഷ്യൻ ആനകളിൽ ഏറ്റവും നീളം കൂടിയ കൊമ്പുകളുള്ള ഭോഗേശ്വര എന്ന ആന ചെരിഞ്ഞു. ഗുന്ദ്രേ റേഞ്ചിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മിസ്റ്റർ കബിനി എന്നറിയപ്പെടുന്ന കാട്ടാനയ്‌ക്ക് 60 വയസ്സായിരുന്നു.

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഭോഗേശ്വര ചെരിഞ്ഞ വിവരം ട്വീറ്റ് ചെയ്തത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഭോഗേശ്വര സ്ഥിരസാന്നിദ്ധ്യമായിരുന്നു. ‘ഭോഗേശ്വരന്റെ വിയോഗം അറിയുന്നത് വേദനാജനകമാണ്.

ആന തന്റെ് കൊമ്പുകൾ കൊണ്ട് വിനോദസഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും ശ്രദ്ധ ആകർഷിച്ചുവെന്ന് ‘കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെ ട്വീറ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ഭോഗേശ്വരയുടെ കൊമ്പുകൾക്ക് 2.58 മീറ്ററും 2.35 മീറ്ററും വലിപ്പമുണ്ട്.

RELATED ARTICLES

Most Popular

Recent Comments