അവസരങ്ങള്‍ കുറവ്; മിനാമിനോ ലിവര്‍പൂള്‍ വിടാൻ സാധ്യത

0
89

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളിന്റെ അറ്റാക്കിങ് താരം മിനാമിനോ ക്ലബ് വിടും. മിനാമിനോക്ക് ആയുള്ള ഓഫറുകള്‍ ലിവര്‍പൂള്‍ പരിഗണിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. 17 മില്യണ്‍ യൂറോയോളം ആണ് ലിവര്‍പൂള്‍ മിനാമിനോക്ക് ആയി അവശ്യപ്പെടുന്നത്.

വോള്‍വ്സ്, മൊണാക്കോ എന്നിവര്‍ ആണ് മിനാമിനോയ്ക്ക് ആയി മുന്നില്‍ ഉള്ളത്‌. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി 10 ഗോളുകള്‍ നേടാന്‍ മിനാമിനോക്ക് ആയിരുന്നു. മൂന്ന് ഗോളുകള്‍ ലീഗിലും ബാക്ക് കപ്പ് കോമ്ബിറ്റീഷനിലും ആയിരുന്നു വന്നത്.

പുതുതായി നൂനസ് കൂടെ എത്തുന്നതോടെ മിനാമിനോയുടെ അവസരങ്ങള്‍ കുറയും എന്നതും താരം ക്ലബ് വിടാന്‍ കാരണമാണ്. 2020ല്‍ സാല്‍സ്ബര്‍ഗില്‍ നിന്നായിരുന്നു താരം ലിവര്‍പൂളില്‍ എത്തിയത്. 27കാരന്‍ ലോണില്‍ സതാമ്ബ്ടണിലും കളിച്ചിരുന്നു.