സ്‌കൂട്ടറിടിച്ച് 5 വയസുകാരൻ മരിച്ചു ; മരിച്ചത് ദമ്പതികളുടെ ഏകമകൻ

0
108

കോഴിക്കോട് : സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാർഥി മരിച്ചു.കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടെയും മകനായ മുവൻ അലി (5) ആണ് മരിത്.സ്‌കൂളിലേക്കിറങ്ങവേ വീടിനടുത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഉമ്മയ്‌ക്കൊപ്പം ബസ് കാത്തുനിൽക്കവേ മുനവർ റോഡിന് മറുഭാഗത്തേക്ക് ഓടുകയായിരുന്നു.ഇതിനിടെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.കൂനഞ്ചേരി എഎൽപി സ്‌കൂൾ യുകെജി വിദ്യാർഥിയാണ് മുനവർ.

അപകടം നടന്ന ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ ഏകമകനാണ് മരിച്ച മുനവർ.