കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കും

0
79

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ഷാമബത്ത (ഡിഎ) വര്‍ധനയില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.
സാധാരണയായി വര്‍ഷത്തില്‍ ജനുവരിയിലും ജൂലൈ മാസത്തിലുമായിട്ടാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ ഡിഎ അഞ്ച് ശതമാനം വരെ ഉയത്തിയേക്കുമെന്നാണ് ബിസിനെസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ രാജ്യത്തെ ഉപഭോക്തൃ വില നിലവാരം കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 127 പോയിന്റിന് മുകളില്‍ എഐസിപിഐ നിരക്ക് എത്തിയ സാഹചര്യത്തിലാണ് ഡിഎ വര്‍ധനവ് 5 ശതമാനം ഉണ്ടാകുമെന്ന് ബിസിനെസ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നത്. അതായത് 5 ശതമാനം വര്‍ധനവോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 39 ശതമാനമാകും.