വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഉടമ കസ്റ്റഡിയിൽ

0
113

പൂന്നൈ: പൂനെയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫഌറ്റിന്റെ ജനൽ ചില്ലകളുടെ തകർന്നു. ആർക്കും പരുക്കില്ല.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ യുവാവ് വാഷിംഗ് മെഷീൻ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

നിലവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണർ അറിയിച്ചു. ഫഌറ്റിൽ നിന്ന് 12 സിം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.