പിഴ ചുമത്തിയതിനു പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈന്‍മാന്‍

0
70

പിഴ ചുമത്തിയതിനു പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈന്‍മാന്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വേണ്ട രേഖകള്‍ കൈവശമില്ലന്ന് കാണിച്ച്‌ ലൈന്‍മാനായ ഭഗവാന്‍ സ്വരൂപില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് പൊലീസ് സ്റ്റേഷനിലെ ഫ്യൂസ് ഭഗവാന്‍ സ്വരൂപ് ഊരിയതെന്നും ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ പൊലീസ് ഭഗവാന്‍ സ്വരൂപിന്റെ ബൈക്കിന് കൈകാണിക്കുകയും രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ആ സമയത്ത് രേഖകള്‍ ഇല്ലന്നും, താമസ സ്ഥലത്ത് ചെന്ന് രേഖകള്‍ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടും മോദി സിംഗ് എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ കേട്ടില്ല. പകരം 500 രൂപ പിഴ അടപ്പിക്കുകയും ചെയ്യ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വൈദ്യുതി വകുപ്പിലെ തന്റെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഭഗവാന്‍ സ്വരൂപ് തീരുമാനിച്ചത്.