ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

0
85

മുംബൈ: ബോളിവുഡിലെ മിന്നും താരമായ ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ. ഇന്നലെ രാത്രിയാണ് സിദ്ധാന്ത് കപൂർ അറസ്റ്റിലായത്. ബെംഗളുരു എം ജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി സിദ്ധാന്ത് കപൂർ അടക്കം ആറ് പേര്‍ പിടിയിലാകുന്നത്.

ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്തിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളുരു പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരിൽ നടത്തിയ പരിശോധനയിൽ സിദ്ധാന്ത് അടക്കം ആറ് പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ഇവര്‍ക്ക് ഹോട്ടലിൽ നിന്നാണോ അതോ പുറത്ത് നിന്നാണോ മയക്കു മരുന്ന് ലഭിച്ചത് എന്ന് വ്യക്തതയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.