സംസ്ഥാനത്ത് 1,995 പേർക്ക് കൊറോണ ; കൂടുതൽ രോഗികൾ എറണാകുളത്ത് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.22

0
128

തിരുവനന്തപുരം : സംസ്ഥാനത്ത് 1,995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളത്ത് 571 പേർക്കും , തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്.13.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഇന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

12007 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,446 പേർ രോഗമുക്തി നേടി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,582 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,24,761 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 44,513 ആണ്.

24 മണിക്കൂറിനുള്ളിൽ 4,143 കേസുകളുടെ വർധനവാണ് സജീവ കൊറോണ കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 4,435 പേർ രോഗമുക്തി നേടി ,ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,52,743 ആയി.