മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽവെച്ച് പീഡിപ്പിച്ചതായി പരാതി

0
71

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി.

15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം.

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.