Monday
12 January 2026
27.8 C
Kerala
HomeIndia18കാരിയെ രണ്ടുപേർ ബലാത്സം​ഗം ചെയ്ത് ലൈവ് വീഡിയോ സുഹൃത്തിന് അയച്ചു; അന്വേഷണവുമായി പൊലീസ്

18കാരിയെ രണ്ടുപേർ ബലാത്സം​ഗം ചെയ്ത് ലൈവ് വീഡിയോ സുഹൃത്തിന് അയച്ചു; അന്വേഷണവുമായി പൊലീസ്

ഭോപ്പാൽ: ഗ്വാളിയോറിൽ 18 കാരിയായ പെൺകുട്ടിയെ രണ്ട് പേർ കൂട്ടബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം ലൈവ് സ്ട്രീം ചെയ്ത് സുഹൃത്തിനെ കാണിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികൾ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഒരു വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവരും ബലാത്സംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് ശേഷം പ്രതിശ്രുതവരന് ദൃശ്യങ്ങൾ അയച്ചു കൊടുത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. തുടർന്ന് മാതാപിതാക്കളുടെ നിർബന്ധ പ്രകാരമാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്. രണ്ട് പ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 2021 ജൂണിലാണ് പെൺകുട്ടി ആദ്യമായി ബലാത്സംഗത്തിനിരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അവളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഹോട്ടലിലേക്ക് അവരെ കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് അച്ഛനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സം​ഗം ചെയ്തത്. ബലാത്സംഗം ‘തത്സമയം’ സുഹൃത്തിനെ കാണാനായി വീഡിയോ കോൾ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയപ്പോൾ അവർക്കെതിരെ ഝാൻസി റോഡ് പൊലീസ് സ്‌റ്റേഷനിൽ പീഡന പരാതി നൽകിയെങ്കിലും ബലാത്സംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.

RELATED ARTICLES

Most Popular

Recent Comments