കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

0
101

കോഴിക്കോട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  മരിച്ചത്. തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. മാതാവ്: ജമീല, സഹോദരൻ: ഷാനിഫ്.