ജബല്‍പൂരില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

0
97

ഭോപാല്‍: () ജബല്‍പൂരില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതായി പൊലീസ്.

വൈഭര്‍ സാഹു(30), ഭാര്യ ഋതു (23) എന്നിവരാണ് മരിച്ചത്. കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും റാഞ്ചി പൊലീസ് സ്റ്റേഷന്‍ ഇന്‍- ചാര്‍ജ് സഹ്‌ദേവ്‌റാം അറിയിച്ചു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഡ്രൈവറായി ജോലി ചെയ്യുന്ന സാഹു കഴിഞ്ഞ 15 ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചത്.

സംഭവം നടന്ന ദിവസം ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഋതുവിനെ സാഹു, കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നു. സാഹുവിന്റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് ക്രൂരകൃത്യം നടന്നത്.

രക്തം വാര്‍ന്നാണ് ഋതു മരിച്ചത്. പിന്നീടാണ് സാഹു ആത്മഹത്യ ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഋതുവിന്റെ മൃതദേഹവും സാഹുവിന്റെ മൃതദേഹവും കണ്ടെത്തിയത്. ഇവരാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.