കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുനസ്ഥാപിച്ച്‌ സര്‍ക്കാര്‍

0
87

ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുനസ്ഥാപിച്ച്‌ സര്‍ക്കാര്‍.
പ്രതിദിന കോവിഡ് കേസുകള്‍ 500 കടന്നതോടെയാണ് നടപടി.ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കിയിട്ടുണ്ട്. വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയര്‍ന്നു.