വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച്‌ മരിച്ചു

0
98

തിരുവനന്തപുരം: വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച്‌ മരിച്ചു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്.

15 വയസായിരുന്നു.

ഒരാഴ്ച മുന്‍പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.

പിറ്റേദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

മെഡിക്കല്‍ പരിശോധനയില്‍ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.