Wednesday
17 December 2025
31.8 C
Kerala
HomeEntertainmentപാചകം ചെയ്യാനുള്ള എന്റെ ഇഷ്ടം ഇല്ലാതായതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹാസൻ

പാചകം ചെയ്യാനുള്ള എന്റെ ഇഷ്ടം ഇല്ലാതായതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹാസൻ

ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് ശ്രുതിഹാസന്‍. തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം മിക്കപ്പോഴും സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാചകം ചെയ്യുന്നതിനോടുള്ള തന്റെ ഇഷ്ടം ഇല്ലാതായിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. വേനല്‍ക്കാലത്തെ ഉയര്‍ന്ന ചൂടാണ് ഇവിടെ വില്ലനായി എത്തിയിരിക്കുന്നത്.
വേനല്‍ക്കാലത്ത് അടുക്കളയില്‍ ഏറെ നേരം നിന്ന് പാചകം ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തിലാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പാസ്ത തയ്യാറാക്കുന്ന ശ്രുതിയെയാണ് കാണാന്‍ കഴിയുക. വീഡിയോയിലുടനീളം ശ്രുതി മുഖത്തെ വിയര്‍പ്പ് തുടക്കുന്നതും കാണാം.

ഇത് എനിക്ക് മാത്രമുള്ള പ്രശ്‌നമാണോ, അതോ ഈ ചൂടില്‍ പാചകം ചെയ്യുന്നത് ഇത്ര ഭയങ്കരമാണോ എന്ന് വീഡിയോയില്‍ ശ്രുതി ചോദിക്കുന്നു. പാചകം ചെയ്യാനുള്ള എന്റെ ഇഷ്ടം ഈ വേനല്‍ക്കാലത്ത് നഷ്ടമായിരിക്കുകയാണെന്ന് ശ്രുതി പറയുന്നു. നമ്മള്‍ വേനല്‍ക്കാലത്ത് തന്നെയാണോ അതോ ഇതാണോ ജീവിതമെന്നും ശ്രുതി ചോദിക്കുന്നു.
അടുത്തിടെ സലാര്‍ എന്ന ചിത്രത്തില്‍ തന്റെ കൂടെ അഭിനയിച്ച പ്രഭാസ് സമ്മാനമായി നല്‍കിയ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അഞ്ച് തരത്തിലുള്ള വിഭവങ്ങളാണ് പ്രഭാസ് ശ്രുതിക്ക് നല്‍കിയത്. സാമ്പാര്‍, രസം, ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാര്‍ ചെയ്ത പയര്‍റുകറി, ചപ്പാത്തി എന്നിവയായിരുന്നു അവ. ഇവയുടെ ചിത്രങ്ങളും ശ്രുതി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.O

RELATED ARTICLES

Most Popular

Recent Comments