മങ്കി പോക്‌സ് ; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

0
40

ജനീവ: 29 രാജ്യങ്ങളിലായി നൂറിലധികം മങ്കി പോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന.

29 രാജ്യങ്ങളിലായി നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍, ഈ രാജ്യങ്ങളില്‍ ഇതുവരെ മരണം രേഖപ്പെടുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോ​ഗം സ്ഥിരീകരിച്ച രാജ്യങ്ങളോട് രോ​ഗം പടരുന്ന സാഹചര്യത്തെക്കുറിച്ച്‌ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘മങ്കി പോക്‌സ് ആന്റിവൈറലുകളും വാക്‌സിനുകളും ലോകാരോഗ്യ സംഘടന അം​ഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവയുടെ വിതരണം പരിമിതമാണ്. രോ​ഗത്തെ ചെറുക്കാന്‍ ഒരു ഏകോപന സംവിധാനം വികസിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. രോ​ഗം വ്യാപിച്ച 29 രാജ്യങ്ങള്‍ക്ക് ഉടന്‍ വാക്സിനേഷന്‍ ലഭ്യമാക്കും’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് മങ്കി പോക്‌സ് വ്യാപിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്. നിരവധി കേസുകള്‍ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാ​ഗം കേസുകളും സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളതും.