ഇടുക്കിയിൽ നാളെ ഹർത്താൽ

0
61

ഇടുക്കി: സംരക്ഷിത വനങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥതിലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർത്താൽ.

16-ാം തീയതി യുഡിഎഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വയനാട് ജില്ലയിൽ എൽഡിഎഫ് മനുഷ്യമതിൽ സംഘടിപ്പിക്കും. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ബത്തേരി നഗരസഭാ പരിധിയിൽ ചൊവ്വാഴ്ച ഹർത്താലും പ്രഖ്യാപിച്ചു.

എന്നാൽ സമരമാർഗങ്ങൾ ഒഴിവാക്കി സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് ശക്തിപകരണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ഉത്തരവിനെ മറികടക്കാൻ കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.