Wednesday
17 December 2025
31.8 C
Kerala
HomeIndiaഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും

ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും

ഡൽഹി: ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം.

ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി. ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ നീക്കം നിരോധിക്കണമെന്ന് കിരൺ ഖേർ എംപി ആവശ്യപ്പെട്ടു.

ഛണ്ഡീഗഡിൽ അന്തരീക്ഷ മലിനീകരണം ഡൽഹിയേക്കാൾ ഭേദമാണെന്നും നിലവിൽ ഡൽഹി പാറ്റേൺ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും കിരൺ ഖേർ ചൂണ്ടിക്കാട്ടി. നിലവിൽ 15 വർഷം പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ മാത്രമേ ഛണ്ഡീഗഡിൽ ഉപയോഗിക്കാൻ പാടുള്ളു. കാലാവധി കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് കൂടി വാഹനം ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കി പുതുക്കാം.

RELATED ARTICLES

Most Popular

Recent Comments