Friday
9 January 2026
32.8 C
Kerala
HomeKeralaആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കൊവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും അവബോധം ശക്തിപ്പെടുത്തുന്നതാണ്.
കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകള്‍ സ്‌കൂളുകളിലുണ്ടാകും. ആരോഗ്യ വകുപ്പാണ് ഈ പ്രതിജ്ഞകള്‍ വിദ്യാഭ്യാസ വകുപ്പിന് തയ്യാറാക്കി നല്‍കുക. ആദ്യത്തെ ആഴ്ചയില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേസുകള്‍ ഇപ്പോഴും ചെറുതായി ഉയരുകയാണ്. എല്ലാ കാലത്തും അടച്ചിടാന്‍ പറ്റില്ല. കൊവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. അതിനെതിരേയും ജാഗ്രത വേണം. കൊവിഡില്‍ നാം പഠിച്ച ബാലപാഠങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments