അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

0
56

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ജൂണ്‍ ഒന്നിന് ബാരലിന് 112 ഡോളറായിരുന്നു ക്രൂഡോയില്‍ വില.
ഇന്നലെ ക്രൂഡോയില്‍ വില 121 ഡോളറിലെത്തി. ജൂലൈ മാസത്തേക്കുള്ള ക്രൂഡോയിലിന്റെ വില്‍പ്പന വില സൗദി അറേബ്യ ഉയര്‍ത്തിയാണ് ക്രൂഡോയില്‍ വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.

ഇന്ത്യയുടെ വാങ്ങല്‍ വില ഇന്നലെ 115 ഡോളറാണ്. മാര്‍ച്ച്‌ ആദ്യവാരം 128 ഡോളറായിരുന്നു ഇന്ത്യയുടെ വാങ്ങല്‍ വില. ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്കരിച്ചിട്ടില്ല.